"എവിടെ നിന്നോ വന്നു എവിടേയ്ക്കോ പോകുന്നവരാണ് നമ്മൾ. അതിനിടയ്ക്ക് നമ്മൾ കണ്ടുമുട്ടി, കൂട്ടുകൂടി, ചെറിയ ചെറിയ ഇണക്കങ്ങളും, പിണക്കങ്ങളുമായി കുറച്ചുകാലം, അത് ദിവസങ്ങളാവാം, മാസങ്ങൾ ആവാം... ആ കാലയളവ് കഴിഞ്ഞു നമ്മൾ നമ്മുടെ മാത്രം ജീവിതത്തിലേക്ക് തിരിച്ചു പോകും. ഹോസ്റ്റൽ ജീവിതം ഒരു ഓർമ്മയാകും.. ഉച്ചയ്ക്ക്, ഭക്ഷണം വാരി കൂട്ടുകാരികളുടെ വായിൽ വച്ച് ഊട്ടിത്തരുന്ന "അന്നമ്മ എന്ന് സ്നേഹത്തോടെ നമ്മൾ വിളിക്കുന്ന ഷാലോമും, ഇടയ്ക്കിടയ്ക്ക് പിണങ്ങുന്ന അസിനും, ഉത്ക്കണ്ഠ മാത്രമുള്ള [ പഠിത്തത്തിൽ ] ക്രിസ്റ്റിയും, കളിയും ചിരിയും അല്പം കുസൃതിയുമായി പൂമ്പാറ്റയായി പാറി പറന്നു നടക്കുന്ന ആർഷയും, ഏതോ ഒരു കുസൃതി കണക്കിന്റെ ഉത്തരം തേടി കിളിപോയ ദേവുവും, മറ്റൊരു ദേശത്തു ജനിച്ചുവളർന്ന, നമ്മുടെ തമാശകൾ മനസിലാക്കാൻ പാടുപെടുന്ന അന്ധംവിട്ടു, കുന്ദം വിഴുങ്ങി നിൽക്കുന്ന നിസ്സിയും, ബോറടിമാറ്റാൻ അടുക്കളയിൽ കുക്കിനോടൊപ്പം പച്ചക്കറിയിൽ / പാചകത്തിൽ സഹായിക്കുന്ന, പച്ചക്കറിയുടെ പേരുപോലും നേരെ ചൊവ്വേ അറിയാത്ത ആദിത്യയും, ചേച്ചിയോടോ, അനുജത്തിയോടോ, സുഹൃത്തിനോടോ എന്നപോലെ വഴക്കുകൂടാൻ, എരി കേറ്റാൻ മാത്രം [ സ്നേഹത്തോടെ / കുറച്ചു ബഹുമാനത്തോടെ ] വരുന്ന അലനും, വായിൽ കോലിട്ടാൽ കടിക്കാത്ത ഡിയോണും, ഒരു പാവം സൈക്കോ ബിനോയിയും, ജെർമെന്റെ മർമം അറിയാത്ത മർമാനി ആദിയും, ഒരു അന്തവും കുന്തവും ഇല്ലാത്ത തോമാച്ചനും, ചുവടുപിഴച്ച MMA Fighter അമ്മീനും, പിന്നെ.... ഒന്നിനും സമയം തികയാത്ത ഈ ഞാനും.
ഓരോരോ കഥാപാത്രങ്ങളാവും, പിന്നെ പിന്നെ.. ഓർമ്മയാകും. അതുപിന്നെ ഓർമയിൽനിന്നും മാഞ്ഞു പോകും....
ജീവിത യാത്രയയിൽ, ഏതെങ്കിലും ഒരു എയർ പോർട്ടിൽ, ജർമനിയിലെ ഏതെങ്കിലും ഒരു വീഥിയിൽ, ഒരു മാളിൽ, അതും അല്ലങ്കിൽ പ്ലൈനിൽ വര്ഷങ്ങള്ക്കു ശേഷം തമ്മിൽ കണ്ടുമുട്ടുന്ന നിമിഷത്തെ കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ? എന്തായിരിക്കും നമ്മുടെ മനസ്സിൽ ?

0 Comments